Tuesday, March 11, 2014

ജ്ഞാനസ്നാനം




മേഘങ്ങള്‍ക്ക് മുകളില്‍ പെയ്തതിനെ,
കടലില്‍ ഒഴുകി ചേര്‍ന്നതിനെ,
മഴ എന്ന് വിളിക്കാത്തതെന്ത്?


വിരലറ്റത്ത് പതിഞ്ഞ ചുംബനങ്ങളെ
നിന്റെ വിവാഹത്തലേന്നു,
അശ്ലീലമെന്നു വിളിക്കുന്നതെന്തിനു?


ശ്വാസം മുട്ടിച്ച ആശ്ലേഷങ്ങളെ
വിവാഹമോചന പിറ്റേന്ന്
വ്യഭിചാരമെന്നു വിളിക്കുന്നതെന്തിനു?


മേഘങ്ങള്‍ക്ക് മുകളില്‍ പെയ്തതിനെ,
കടലില്‍ ഒഴുകി ചേര്‍ന്നതിനെ,
മഴ എന്ന് വിളിക്കാത്തതെന്ത്?


ഒരു ജ്ഞാനസ്നാനവും നമ്മെ
ശുദ്ധീകരിക്കാതിരിക്കട്ടെ...
ഞാന്‍ വ്യഭിചാരിയും,
നീ ദുര്‍നടപ്പുകാരിയായും തുടരുക...

2 comments:

  1. നമ്മൾക്ക് മറ്റുള്ളവരുടെ മേൽ പ്രയോഗിക്കാനുള്ള വാക്കാണ് വ്യഭിചാരം

    വിവാഹം പലപ്പോഴും ആഭിചാരവും ..

    ബന്ധങ്ങളെ ഉള്ളൂ . പ്രണയമായാലും കാമമായലും

    ReplyDelete
  2. തൊപ്പിയിൽ സിദ്ധാർത്ഥനും ഗൌതമനുമുണ്ട് . പുണരലും, നിരാസവും പോലെ... മോക്ഷം മാത്രം അകലെ...

    ReplyDelete