Monday, October 14, 2013

ഒരു കലാവിരുത്


'നഷ്ടപ്പെടുത്തല്‍' സ്വായത്തമാക്കാന്‍
ബദ്ധപ്പാടില്ലാത്ത കലാവിരുതാണ്
നഷ്ടപ്പെടുമെന്ന ചിന്ത പോലും 
ആദ്യം നിങ്ങളെ സംഭ്രമിപ്പിക്കുമെങ്കിലും!!

എന്നാല്‍ എല്ലാ ദിവസവും എന്തെങ്കിലും
ചെറുത് നഷ്ടപ്പെടുത്തി തുടങ്ങു,
ഉദാഹരണത്തിന് നിങ്ങളുടെ വീടിന്റെ താക്കോല്‍
ആ വിഭ്രാന്തിയില്‍ ഒരു നാഴിക ചെലവഴിക്കു
നഷ്ടപ്പെടുത്തല്‍ സ്വായത്തമാക്കാന്‍
ബദ്ധപ്പാടില്ലാത്ത കലാവിരുതാണ്

ഊഹിക്കാന്‍ പോലും കഴിയാത്ത ചിലത് 
നഷ്‌ടപ്പെടുത്തണംഅതും വളരെ വേഗത്തില്‍ -
സ്ഥലങ്ങള്‍, പേരുകള്‍, യാത്ര പോകാനാഗ്രഹിച്ച ഇടങ്ങള്‍
ഇവയൊന്നും ഒരു ദുരന്തമല്ല

ഞാനെന്‍റെ അമ്മയുടെ വാച്ച് നഷ്‌ടപ്പെടുത്തി, പിന്നെ,
എന്റെ അവസാനത്തെ, ഒരു പക്ഷെ അതിനു 
മുന്‍പേയുള്ള ഒന്നോ രണ്ടോ വീടുകളും നഷ്ടമായി
നഷ്ടപ്പെടുത്തല്‍ സ്വായത്തമാക്കാന്‍
ബദ്ധപ്പാടില്ലാത്ത കലാവിരുതാണ്

രണ്ടു നഗരങ്ങള്‍ എനിക്ക് നഷ്ടമായി,
വലുതും, മനോഹരങ്ങളുമായിരുന്നത്
എന്റെ സ്വന്തമായിരുന്ന ചില സാമ്രാജ്യങ്ങള്‍,
രണ്ടു നദികള്‍, ഒരു ഭൂഖണ്ഡം
എല്ലാം നഷ്ടമായി, ഇവയൊന്നും ഒരു ദുരന്തമല്ല

നോക്കു, നിന്നെ നഷ്ടപ്പെടുന്നത് പോലും, 
(തമാശ കലര്‍ന്ന ശബ്ദത്തില്‍ നിന്നെ ഞാന്‍ പ്രണയിക്കുന്നു എന്ന ആംഗ്യത്തില്‍)  
ഞാന്‍ നുണ പറയുന്നതല്ല, 
ഇത് പകല്‍ പോലെ വ്യക്തമാണ്
നഷ്ടപ്പെടുത്തല്‍ സ്വായത്തമാക്കാന്‍
ബദ്ധപ്പാടില്ലാത്ത കലാവിരുതാണ്
അസാധ്യമെന്നും, ദുരന്തമെന്നും 
ആദ്യമാദ്യം തോന്നുമെന്കിലും... (ഇതെവിടെയെങ്കിലും കുറിച്ച് വെക്കു)
___________________________________________________________
എലിസബത്ത്‌ ബിഷപ്പിന്റെ(http://en.wikipedia.org/wiki/Elizabeth_Bishop)'One Art' എന്ന കവിതയുടെ സ്വതന്ത്ര പരിഭാഷ
ചിത്രം - അമേരിക്കന്‍ ചിത്രകാരി ദയ്ഡരെ ഹാമില്‍ട്ടന്റെ 'Losing My Marbles'  

മൂന്നാം ദിനം തുറക്കപ്പെട്ട കല്ലറയില്‍ നിന്നും...




എന്റെ ശവകല്ലറയില്‍ കണ്ണീര്‍ പൊഴിക്കാതിരിക്കുക
നിങ്ങളടക്കിയശവമഞ്ചത്തില്‍ ഞാനില്ല,
ഇവിടെ ഞാനുറങ്ങുന്നുമില്ല

ഞാന്‍,
 ആര്ത്തലക്കുന്ന കൊടുങ്കാറ്റിന്റെ ആയിരം കൈകള്‍
ഹിമാപാതത്തിലാണ്ട് ജ്വലിക്കുന്ന വജ്രം
വിളഞ്ഞനെല്ലിന്‍ മുകുരത്തിലെ സൂര്യമുഖം
ശിശിരത്തില്‍ പെയ്തിറങ്ങുന്ന നനുത്തമഴ
നിശബ്ദമായപുലരിയില്‍ ഉറക്കമെണിക്കുമ്പോള്‍-
നിന്നിലേക്ക്വട്ടമിട്ടാഴ്ന്നിറങ്ങുന്നപറവക്കൂട്ടം
ഇരുട്ടില്‍ തെളിഞ്ഞുകത്തുന്ന താരകം.


എന്റെശവകല്ലറയില്‍ കണ്ണീര്‍ പൊഴിക്കാതിരിക്കുക
നിങ്ങളടക്കിയ ശവമഞ്ചത്തില്‍ ഞാനില്ല,

ഞാന്‍ മരിച്ചിട്ട് പോലുമില്ല...  

മേരി എലിസബത്ത് ഫ്രൈ എഴുതിയ Do not stand at my grave and weep എന്ന കവിതയുടെ സ്വതന്ത്ര വിവര്‍ത്തനം. 

Wednesday, August 14, 2013


Softly serenades a sonata,
The piano where thy fingers etched
The notes…

Self-same sanctity… in you reside, of
The river that runs deep between
The lofty hills of Chiltan…
Self-same innocence…in you dwell, of
The hazy mist and frost of the gorges of Quetta…

A Symbol…
That’s You.
Of thine own people, whose voices
Rise , and rise
Beyond the barracks of silence
Paved by guns and bombs…

It’s in You,
In your eyes…the eternal fire
Of the parched hearts of mothers…
Of those tears that have dried up way back…

It’s in You,
Dreams withered,
Of thy friend, shot down
Somewhere in the lanes of memory…

Yet,
Amidst the words in continual fight
We have marked as our own…
Neither the nations,
Nor the wielders of power,
Neither the religions,
Nor the God 
But,
The endless, azure sky as our haven
An ultimate place of belonging… and 
Love,
As the end of all.

Beloved,
I fare thee well, to come back…
Let grace brim
Within you,
From the glorious rays of the sun.
Let the aura of life emanate
In you,
From the melodious ditties of life…

Come back,
A while, from the days that spread before you

Once again,
For dancing along the rhythms of Hazaragi….
For dissenting along the lines of my thought… 

പരിഭാഷ: കേരളത്തിലെ ഏതോ യൂണിവേര്സിറ്റിയിൽ ഇംഗ്ലീഷ് പഠിപ്പിച്ചു ഉപജീവനം നടത്തുന്ന ഒരു സുഹൃത്ത്... നാരായണി എന്ന് ഉപനാമം

Wednesday, August 7, 2013

അടയാളങ്ങൾ




നിന്റെ  വിരലുകള്‍ പതിഞ്ഞ പിയാനോ
മൃദുലമായി ഒരു സൊനാറ്റ പാടുന്നു
ചില്‍താന്‍* കുന്നുകള്‍ക്കിടയിലെ
നദിക്കു നിന്റെ അതെ വിശുദ്ധിയാണ്
ക്വറ്റ  മലമടക്കിലെ മഞ്ഞിനും, കുളിരിനും
നിന്റെ നൈര്‍മല്യമാണ്...


ബോംബുകള്‍ക്കും, തോക്കുകള്‍ക്കും
നിശബ്ദമാക്കാന്‍ കഴിയാത്ത
ജനതയുടെ പ്രതീകമാണ് നീ
നിന്റെ കണ്ണുകളിലുണ്ട്,
കണ്ണീര്‍ വറ്റിയ അമ്മമാരുടെ നെഞ്ചിലെ  തീ
വെടിയേറ്റ്‌ വീണ കൂട്ടുകാരന്റെ സ്വപ്‌നങ്ങള്‍...


തര്‍ക്ക വിതര്‍ക്കങ്ങള്‍ക്കിടയില്‍
നമ്മള്‍ അടയാളപ്പെടുത്തിവെച്ചിട്ടുണ്ട്
രാജ്യമല്ല, രാജാവുമല്ല, മതമല്ല, ദൈവവുമല്ല,
വേലികെട്ടി തിരിച്ച നമ്മുടെ അതിര്തികളല്ല.
സീമകളില്ലാത്ത ഈ ആകാശമാണ് നമ്മുടേതെന്നു
സ്നേഹമാണ് എല്ലാമെന്നു...

പ്രിയമുള്ളവളെ, പോയി വരൂ
സൂര്യ രശ്മികളുടെ ചൈതന്യം നിന്നില്‍ നിറയട്ടെ
ഒരു നാടോടി ഗാനത്തിന്റെ ഊര്‍ജം പ്രസരിക്കട്ടെ
പിന്നീടൊരിക്കല്‍ മടങ്ങി വരിക
ഹസരാഗി** താളത്തില്‍ ചുവടു വെക്കാന്‍
എന്നോട് കലഹിക്കാന്‍....

To my friend Hania. 

She is from Quetta (A city in Balochistan province of Pakistan, very close to Pak-Afghan border) and belongs to a minority shia group in Pakistan called Hazara. They are the victims of persecution and violence. Atleast 2000 Hazara men, women and children have lost their lives and more than 1000 have been injured in Quetta in recent years. She survived a bomb blast last year while going to her university.

*Chiltan - a peak located in Quetta
**Hazaragi -  Traditional dance of Quetta

Monday, July 15, 2013

വേരുകളറ്റ ഒറ്റ മരം






വേനലുകള്‍ പോള്ളിക്കാതെ,
മഴയ്ക്ക് ശേഷവും പെയ്യാതെ,
കാറ്റിന്റെ കൈകള്‍ പുണരാതെ,
ഒരു കിളിക്കൂടും താങ്ങാതെ,
സ്വാര്‍ത്ഥനായി ഇങ്ങനെ ഒറ്റയ്ക്ക്...

ഒറ്റവാക്കിലുള്ള നിന്‍റെ ശാപവും 
ഒറ്റനോക്കിലുള്ള നിന്‍റെ വെറുപ്പും
ഇടിമിന്നലായി പതിച്ചതില്‍ പിന്നെ
നിന്നുണങ്ങിയതാണ്,
പുതിയൊരില പോലും കിളിര്‍ക്കാതെ...









Friday, May 10, 2013

ആഴങ്ങളില്‍ അര്‍ത്ഥം തിരഞ്ഞവളോട്....

എന്റെ കണ്ണുകളെ നോക്കി
നിര്‍ജീവമെന്നു പരിഹസിക്കരുത്
ജ്വലിച്ചു പൊലിഞ്ഞ സൂര്യന്‍റെ
തിരുശേഷിപ്പാണിത്...

ആഴങ്ങളിലുണ്ട്,
ലാവ ഉരുകിയൊലിച്ച
അഗ്നിപര്‍വതങ്ങള്‍ ...
ഭൂകമ്പങ്ങള്‍ ഇളക്കി മാറ്റിയ
സമതലങ്ങള്‍ ...


Wednesday, May 1, 2013

ചതിയന്മാരെ കുറിച്ചൊരു ആത്മഭാഷണം* 


ഉഫ്ഫ്ഫ്‌
മൂക്കും കുത്തിയാണ് വീണത്‌
ചുറ്റിലും പരിഹാസ ചിരികള്‍
ഓര്‍മ്മ കെട്ടു, കണ്ണില്‍ ഇരുട്ട് കയറി...

അബോധം തിരിച്ചിറങ്ങിയ സന്ധ്യയില്‍ 
ആശുപത്രിയില്‍ നിന്നിറങ്ങി ഓടുകയായിരുന്നു
ഇടം കാലിട്ട് വീഴ്ത്തിയവനെ
വെറുതെ വിടുന്നതെങ്ങനെ?

വിധി നടപ്പാക്കണം, അതവിടെ തന്നെയുണ്ട്  
രാകി മൂര്‍ച്ച കൂട്ടിയ കത്തി...
ചോദ്യങ്ങളും, ഉത്തരങ്ങളുമുണ്ടാവരുത്
വിചാരണയെന്നു തെറ്റിദ്ധരിക്കുകയുമരുത്...

തെരുവ് മായുന്നിടത്ത് അവനെ കണ്ടു 
എന്തോ തമാശ പറഞ്ഞു നില്‍പ്പാണ്
ഇടനെഞ്ചിലാണ് കുത്തിയിറക്കിയത് 
ഒറ്റപ്പിടച്ചിലില്‍ തീര്‍ന്നിട്ടുണ്ടാവണം...

രക്തക്കറ പുരണ്ട അയാളെ നോക്കി 
കുട്ടികള്‍ വിളിച്ചു പറഞ്ഞു
'സ്വന്തം നിഴലിനെ കുത്തി വീഴ്ത്തിയവന്‍'...
കുട്ടികള്‍ നുണ പറയാറില്ലല്ലോ...

__________________________________________________

*“If it is necessary sometimes to lie to others, its is always despicable to lie to oneself"- W. Somerset Maugham, The painted veil

Tuesday, April 23, 2013

ഒരു കപ്പല്‍  സുരക്ഷിത തീരം തേടി പോയതിന്‍റെ 
രണ്ടാം വാര്‍ഷികത്തില്‍

അപ്പുറം

അടച്ചിട്ട ജാലകങ്ങളെ തഴുകി 
ഒരു കാറ്റും വീശുന്നില്ല...
ചാന്ദ്രോദയമോ, ധ്രുവ നക്ഷത്രമോ 
എത്തി നോക്കുന്നില്ല....
ഒരു പ്രഭാതവും മുട്ടി വിളിക്കുന്നുമില്ല...

ഇപ്പുറം

നരച്ച ജാലകത്തിനിപ്പുറം
മുനിഞ്ഞു കത്തുന്ന നിയോണ്‍ വിളക്ക്
വാക്കുകള്‍ ഉപേക്ഷിച്ചു പോയ പേന  
തണുത്തുറഞ്ഞ ഒരു കപ്പു കാപ്പി, 
പിന്നെ അയാള്‍...............

അന്ന് 

വിയര്‍പ്പ് വറ്റിയ  ഒരു രാത്രിയില്‍
പ്രണയവും, സ്വപ്നങ്ങളും, പ്രതീക്ഷയും 
ഒറ്റക്കയറില്‍ കോര്‍ത്ത്‌  
താഴേക്കു ചാടുകയായിരുന്നു
ഭാഗ്യം, അയാള്‍ മാത്രം മരിച്ചില്ല....

ഇന്ന്  

നിലവിളിച്ചെത്തുന്ന ഒരു തീവണ്ടി
തലച്ചോറില്‍  നിര്‍ത്താതെ ഓടുന്നു
ഞാന്‍ അയാളല്ല എന്നുറപ്പിക്കാന്‍ 
കാലില്‍ കെട്ടിയ ചങ്ങല
നീയൊന്നു  അമര്‍ത്തി വലിക്കാമോ?


ഒന്നുറക്കെ പൊട്ടിച്ചിരിക്കാനാണ്....