Wednesday, August 6, 2014

മുന്നറിയിപ്പുകള്‍






എന്നെ പോലുള്ളവരെ പ്രണയിക്കാതിരിക്കുക
ഞാന്‍ നിന്നെ കൊണ്ട് പോവുന്നത്, പുരാവസ്തു കേന്ദ്രങ്ങളിലേക്കോ
ഉദ്യാനങ്ങളിലേക്കോശവകല്ലറകളിലേക്കോ ഒക്കെയായിരിക്കും


മനോഹരമായ ഇടങ്ങളിലെല്ലാം വെച്ച്
ഞാന്‍ നിന്നെ അമര്‍ത്തി ചുംബിക്കും


എന്തിനാണെന്നോ,
എന്റെ ചുണ്ടുകളെ നുണയാതെ അവിടങ്ങളിലെക്കുള്ള
തിരിച്ചു പോക്ക്, നിനക്ക് അസഹ്യമായിരിക്കും,
നിന്റെ വായില്‍ പുരണ്ട രക്തം പോലെ
എന്റെ കയ്പ്പ് നിന്നിലെപ്പോഴും നിറയും
 

ഞാന്‍ നിന്നെ തകര്‍ത്തു തരിപ്പണമാക്കിയിരിക്കും
ഏറ്റവും  മനോഹരമാം  വിധം, നീ പോലുമറിയാതെ


പിന്നീടൊരിക്കല്‍ ഞാന്‍
ഉപേക്ഷിച്ചകലുമ്പോള്‍ മാത്രമാകും
നീ തിരിച്ചറിയുക
എന്ത് കൊണ്ടാണ് കൊടുംകാറ്റുകള്‍ക്ക്
മനുഷ്യരുടെ പേരുകള്‍ ഉണ്ടായതെന്ന്



Do Not Fall In Love With People Like Me - Caitlyn Siehl - കവിതയുടെ സ്വതന്ത്ര വിവര്‍ത്തനം


2 comments:

  1. ഞാൻ നിന്നിൽ നിറക്കുന്ന കയ്പ്പിന്റെ പ്രവാഹം...

    ReplyDelete
  2. അടുത്ത് വരാതിരിക്കുക
    എന്നെ പോലുള്ളവര്‍ ബോംബുകളാണ്
    ഞങ്ങളുടെ സമയമടുക്കുമ്പോള്‍
    നിന്റെ മനോഹരമായ ചുവരുകളില്‍
    കോപത്തിന്റെ നിറങ്ങളില്‍
    ഞങ്ങള്‍ നഷ്ടങ്ങളെ വരക്കും
    നീ പിന്നീടഗ്രഹിച്ചിരുന്നേക്കാം,
    നിന്റെ പൂമുഖപാളികള്‍
    ഞങ്ങളുടെ പേരുകള്‍ ഒരിക്കലും
    ഓര്‍ത്തു വെച്ചിരുന്നെങ്കില്‍ എന്ന്...

    വായനയ്ക്കും, ഈ കരുതലിനും നന്ദി...

    ReplyDelete