Monday, August 15, 2011

ചില സ്വാതന്ത്ര്യ ദിന ചിന്തകള്‍

ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മുതല്‍ ആഗസ്റ്റ്‌ 15 നു സ്കൂള്‍ അസംബ്ലിയില്‍ സ്വാതന്ത്ര്യ ദിനത്തെ കുറിച്ച് പ്രസംഗിക്കാന്‍ അവസരം കിട്ടുമായിരുന്നു. അച്ഛന്‍ എഴുതി തരുന്നത് കാണാപാഠം പഠിക്കുന്നത് ഏഴാം ക്ലാസ്സ് വരെ തുടര്‍ന്നു എന്നാണു ഓര്‍മ. അതിന്റെ ചിട്ടവട്ടം ഇങ്ങനെയാണ്. ആഗസ്റ്റ്‌ മാസം തുടങ്ങുമ്പോള്‍ തന്നെ സ്കൂളിലെ സിസ്റ്റര്‍മാര്‍ പ്രസംഗം പഠിച്ചു വരാനും, അവരുടെ മുന്‍പില്‍ അവതരിപ്പിക്കാനും ആവശ്യപ്പെടും.

ഗവണ്മെന്റ് ജോലിക്ക് പുറമെ സര്‍വീസ്‌ സംഘടന പ്രവര്‍ത്തനവും, സാമൂഹ്യ പ്രവര്‍ത്തനവും കഴിഞ്ഞു വീട്ടിലെത്തുന്ന അച്ഛന്‍ ഈ ഡിമാന്റിനോട് ആദ്യം പ്രതികരിക്കുകയെ ഇല്ല. കരച്ചില്‍, ഭീഷണി (രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എന്തോ കാരണത്തിന് അച്ഛന്‍ തല്ലാന്‍ ഓങ്ങിയപ്പോള്‍ , നിങ്ങളെല്ലാം നാട്ടില്‍ തല ഉയര്‍ത്തി   നടക്കുന്നത് ഞാന്‍ നന്നായി പഠിക്കുന്നത് കൊണ്ടും, നല്ല കുട്ടി ആയത് കൊണ്ടുമാണെന്ന് ഞാന്‍  പറഞ്ഞതായി അമ്മ പിന്നീട് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്) ഇത്യാദി മാര്‍ഗങ്ങളിലൂടെ പ്രസംഗം സംഘടിപ്പിചെടുക്കൊമ്പോള്‍ ഏതാണ്ട് 4 ദിവസം മാത്രമാണ് സ്വാതന്ത്ര്യ ദിനത്തിന് ശേഷിച്ചിരിക്കുക. അടുത്ത കടമ്പ ഇത് സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി വാങ്ങുക എന്നതാണ്, ഹെഡ് മിസ്ട്രെസ്സ് അടക്കമുള്ള കന്യാസ്ത്രീ അധ്യാപകരുടെ മുന്‍പില്‍ പണ്ട് നക്സല്‍ ബന്ധം ആരോപിച്ചു പാര്‍ട്ടി പുറത്താക്കിക്കിയ അച്ഛന്‍ എഴുതിയ പ്രസംഗം അവതരിപ്പിക്കണം. ഭഗത് സിംഗ്, രാജ്‌ഗുരു,സുഖ്ദേവ്, ലാലാ ലജ്പത് റായ് എന്നിവരെ കുറിച്ച് ഒരല്പം വര്‍ണന കൂടുതലുണ്ടോ എന്ന സംശയം അവര്‍ എല്ലാ കൊല്ലവും ഉന്നയിക്കാറുണ്ട്.

ഒരു സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ ഹോങ്കോങ് ജനകീയ ചൈനയുടെ ഭാഗമായത്‌ നവ സ്വാതന്ത്ര്യ പ്രഖ്യാപനമാണെന്നും, നമ്മളും മുതലാളിത്ത ശക്തികള്‍ക്കെതിരായി രണ്ടാം സ്വാതന്ത്ര്യ സമരത്തിന്‌ തയ്യാറെടുക്കണം എന്നും അച്ഛനിലൂടെ ആവശ്യപ്പെട്ട എനിക്ക് രണ്ടാം സമ്മാനം തന്നു കൊണ്ടാണ് (അത് വരെ എല്ലാ കൊല്ലവും ഒന്നാം സമ്മാനതിനുള്ള സര്ടിഫിക്കട്ടും, ട്രോഫിയും കിട്ടി കൊണ്ടിരുന്നതാണ്) ചൈനയോടുള്ള നിലപാട് കന്യാസ്ത്രീകള്‍ വ്യക്തമാക്കിയത്‌. അങ്ങനെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളെല്ലാം സമര പോരാളികളെ ഓര്‍ത്തും, അവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചും, സഹനത്തിന്റെയും, ത്യാഗത്തിന്റെയും പ്ര തിഞ്ഞ്ജകള്‍  പുതുക്കിയും കടന്നു പോവാറുണ്ട്.

ഈയിടെയായി സ്വാതന്ത്ര്യ ദിനാഘോഷം ടെലി വിഷനില്‍ കാണുകയാണ് പതിവ്.മഹാനഗരത്തില്‍ സുരക്ഷയുടെ പേര് പറഞ്ഞു ശരീരമാസകലം മെറ്റല്‍ ഡിറ്റക്ടര്‍ കൊണ്ട് പരിശോധന നടത്തും എന്നത് കൊണ്ടും, പൊതുവില്‍ തെരുവുകളിലാകെ അരക്ഷിതാവസ്ഥ ഉള്ളതിനാലും  സ്വാതന്ത്ര്യ ദിനം വീട്ടില്‍ തന്നെ ചിലവഴിക്കും. ഇത്തവണ നമ്മുടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗം ശ്രവിക്കാന്‍ സാധിച്ചു എന്നതാണ് ഇന്നുണ്ടായ നല്ല കാര്യം. പണ്ടേ അദ്ദേഹം പ്രസംഗിക്കുമ്പോള്‍ പ്രൈമറി സ്കൂളിലെ കാണാപാഠ പ്രസംഗത്തിന്റെ ശൈലി ഓര്‍മ വരാറുണ്ട്. ഒരു രാജ്യത്തിന്റെ നേതാവ് ചിരിക്കാന്‍ ഇത്ര പിശുക്ക് കാണിക്കണോ എന്ന സംശയവും.

അദ്ദേഹത്തിന്റെ വാക്കുകള്‍ മനോരമ ഇങ്ങനെ റിപ്പോര്‍ട്ട്‌ ചെയ്യുന്നു:

"øÞ¼cJßæa ÕßµØÈJßÈá Ä¿Ïß¿áKÄßÈá Îá~c µÞøâ ¥ÝßÎÄßÏÞÃí. ÉÞÕæMG ¼ÈB{áæ¿ ÕßµØÈJßÈá çÕIßÏáU Éâ çÉÞÜᢠØVAÞV ©çÆcÞ·ØíÅøáæ¿ µàÖÏßÜÞÕáK ØíÅßÄßÕßçÖ×ÎÞÃí §çMÞÝá{{Äí". 


സ്വന്തം മന്ത്രിയും, ഘടക കക്ഷി നേതാക്കളും, സ്വന്തം പാര്ടിക്കാര്‍ തന്നെയും ജയിലിലായിട്ടും, കോടികളുടെ അഴിമതി നടത്തിയ  കൊണ്ഗ്രെസ്സ് മുഖ്യമന്ത്രിമാര്‍ (ഷീല ദീക്ക്ഷിതും, ഉമ്മന്‍ചാണ്ടിയും ഇതെഴുതുമ്പോള്‍ അന്വേഷണം നേരിടുകയാണ്) ഭരണത്തില്‍ തുടരുമ്പോഴും അദ്ധേഹത്തിന്റെ പ്രധാന ആശങ്ക സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അഴിമതിയാണ് എന്നറിയുന്നതില്‍ സന്തോഷമുണ്ട്.


പ്രസംഗത്തിന്റെ രണ്ടാം ഭാഗം ഇങ്ങനെയാണ്


 "øÞ¼cæJ ¥ØíÅßøæM¿áJáK øàÄßÏßÜÞÕøáÄí അഴിമതിക്കെതിരായ çÉÞøÞG¢. ¥ÝßÎÄß Ä¿ÏÞX ²øá ØVAÞøßæaÏᢠµ‡ßW ÎÞdLßµÆmßÜï. ¥ÝßÎÄßæAÄßæø ®ÜïÞ øÞ×íd¿àÏ ÉÞVGßµ{ᢠçÄÞç{Þ¿á çÄÞZ çºVKá çÉÞøÞ¿ÞX ¥çgÙ¢ ¦ÙbÞÈ¢ æºÏíÄá." 


അന്ന ഹസാരെ ഡല്‍ഹിയില്‍ തുടങ്ങാനിരിക്കുന്ന നിരാഹാര സമരത്തെ കുറിച്ചാണ് സൂചന, ഹസാരെ നടത്തുന്ന സമരതിനോട് ആശയ പരമായ ഭിന്നതയുള്ളവരുടെ കൂട്ടത്തില്‍ പെടുന്നയാളാണ്  ഈ ലേഖകനും. എന്നിരിക്കലും സമരം ചെയ്യാനുള്ള അദേഹത്തിന്റെ ജനാധിപത്യ പരമായ അവകാശത്തെ ബഹുമാനിക്കേണ്ടതുണ്ട്. നിയമ നിര്‍മാണം പാര്‍ലമെന്റിന്റെ ചുമതയില്‍ പെടുന്ന കാര്യമാണ് പക്ഷെ ഈ രാജ്യത്തെ ജനങ്ങളുടെ അഭിലാഷങ്ങള്‍ക്ക് പുല്ലു വില കല്‍പ്പിക്കുന്ന,  പൊതു മുതല്‍ കട്ട് തിന്നു ഈ രാജ്യത്തിന്റെ സമ്പദ്‌ഘടനയെ താറുമാറാക്കിയ കൊടും കള്ളന്മാര്‍ നേതൃത്വം നല്‍കുന്ന ഒരു ഭരണ സംവിധാനത്തില്‍ ഇനി ആര്‍ക്കാണ് പ്രതീക്ഷയുള്ളത് മന്മോഹന്‍ ജി? 


 ലോക ബാങ്കിന്റെ വക്താവായി വന്നു ഇന്ത്യന്‍ സമ്പദ്ഘടന പൊളിച്ചെഴുതിയ അങ്ങ് ഭരണ നേതൃത്വം കൈയാളുമ്പോള്‍ തന്നെയാണ് നാം വീണ്ടും രാഷ്ട്രീയമായ  ഒരു അനിശ്ചിതാവസ്തയിലേക്ക് എത്തിച്ചേരുന്നത് എന്നത് ചരിത്രത്തിന്റെ പ്രത്യേകതയാവം. രണ്ടാം സ്വാതന്ത്ര സമരം നമ്മോട് തന്നെ ആവേണ്ടി വരുന്നതും ചരിത്രം കരുതിവെച്ച യാദൃശ്ചികതയാവാം. 


അങ്ങ് പറഞ്ഞത് നൂറു ശതമാനം ശരിയാണ്, ഈ സ്വാതന്ത്ര്യ ദിനത്തിലെ നമ്മുടെ പ്രതിഞ്ജ അഴിമാതിക്കെതിരെയുള്ളത് തന്നെയാവണം, പക്ഷെ അത്തരം ഒരു പ്രതിഞ്ജ ഞങ്ങള്‍ പുതുക്കുമ്പോള്‍ താന്കള്‍ തീര്‍ച്ചയായും ശത്രു പക്ഷത്താണ് മന്മോഹന്‍.. ഈ രാജ്യത്തോട് നിങ്ങള്‍ ചെയ്യുന്നത് കൊടും വഞ്ചനയാണ്, ഏറ്റെടുക്കാന്‍ ഒരു രാഷ്ട്രീയ നേത്രുത്വമില്ലാതെ പോയി എന്നത് ഈ സമരങ്ങളുടെ കുറവാകം. എന്നാല്‍ ഇന്ത്യയിലെ പട്ടിണി പാവങ്ങള്‍ അവരുടെ ഉള്ളില്‍ ഈ സമരത്തിന്‌ തുടക്കം കുറിച്ചിട്ടുണ്ട്. ഒരു ഗാന്ധിയോ, മാര്‍ക്സോ പിറവിയെടുക്കും എന്ന് കരുതിയിട്ടല്ല, മുല്ല പൂ വിപ്ലവങ്ങള്‍ക്ക് വേണ്ടി സോഷ്യല്‍ സൈറ്റുകളില്‍ പരതിയിട്ടുമല്ല...പൊരുതി മുട്ടിയത്‌ കൊണ്ടാണ്...
പണ്ട് അച്ഛന്‍ എഴുതി തന്ന വാചകം ഇങ്ങനെയാണ്. " അത് കൊണ്ട് പ്രിയമുള്ളവരേ, പെറ്റ നാടിന്റെ മാനം കാക്കാന്‍, രാജ്യത്തിന്റെ ആത്മാഭിമാനം സംരക്ഷിക്കാന്‍ ജീവന്‍ ബലി നല്‍കിയും പോരാടുമെന്ന് നമുക്ക് പ്രതിഞ്ജ ചെയ്യാം... ജയ് ഹിന്ദ്‌


Thursday, August 11, 2011

നന്ദി


സ്നേഹാക്ഷരം കുറിച്ച
മനസ് തന്നതിന്
വാത്സല്യത്തിന്‍റെ തണലും
കാല്പനികതയുടെ തെളിനീരും
നല്‍കി സാന്ത്വനിപ്പിച്ചതിനു,
ശരീരത്തിന്റെ ഉഷ്ണമാപിനികളെ
വര്‍ഷകാല മേഘത്തിന്‍റെ കനവോടെ
തണുപ്പിച്ചതിനു,
വെറുക്കാതിരുന്നതിനു,
ശപിക്കാതിരുന്നതിനു
നന്ദി....

വിടവുകളില്‍ നിന്നോഴുകിയ രക്തം
പുഴയായ് മാറുന്നതിന്‍ മുന്‍പ്,
ഒരുമിച്ചു കുടിച്ച തെളിനീരില്‍
വിഷം കലരുന്നതിന്‍ മുന്‍പ്,
പ്രണയാര്‍ദ്ര മിഴികളില്‍ വെറുപ്പിന്‍റെ
വെടിപ്പുക ഉയരുന്നതിന്‍ മുന്‍പ്,
കാഴ്ചകളെല്ലാം മറയുന്നതിന്‍ മുന്‍പ്
ഞാന്‍ പോകുന്നു...

യാത്ര മൊഴിയുടെ ഔദാര്യം
എന്നില്‍ നിന്നുമെടുത്തു മാറ്റിയാലും....