Wednesday, May 1, 2013

ചതിയന്മാരെ കുറിച്ചൊരു ആത്മഭാഷണം* 


ഉഫ്ഫ്ഫ്‌
മൂക്കും കുത്തിയാണ് വീണത്‌
ചുറ്റിലും പരിഹാസ ചിരികള്‍
ഓര്‍മ്മ കെട്ടു, കണ്ണില്‍ ഇരുട്ട് കയറി...

അബോധം തിരിച്ചിറങ്ങിയ സന്ധ്യയില്‍ 
ആശുപത്രിയില്‍ നിന്നിറങ്ങി ഓടുകയായിരുന്നു
ഇടം കാലിട്ട് വീഴ്ത്തിയവനെ
വെറുതെ വിടുന്നതെങ്ങനെ?

വിധി നടപ്പാക്കണം, അതവിടെ തന്നെയുണ്ട്  
രാകി മൂര്‍ച്ച കൂട്ടിയ കത്തി...
ചോദ്യങ്ങളും, ഉത്തരങ്ങളുമുണ്ടാവരുത്
വിചാരണയെന്നു തെറ്റിദ്ധരിക്കുകയുമരുത്...

തെരുവ് മായുന്നിടത്ത് അവനെ കണ്ടു 
എന്തോ തമാശ പറഞ്ഞു നില്‍പ്പാണ്
ഇടനെഞ്ചിലാണ് കുത്തിയിറക്കിയത് 
ഒറ്റപ്പിടച്ചിലില്‍ തീര്‍ന്നിട്ടുണ്ടാവണം...

രക്തക്കറ പുരണ്ട അയാളെ നോക്കി 
കുട്ടികള്‍ വിളിച്ചു പറഞ്ഞു
'സ്വന്തം നിഴലിനെ കുത്തി വീഴ്ത്തിയവന്‍'...
കുട്ടികള്‍ നുണ പറയാറില്ലല്ലോ...

__________________________________________________

*“If it is necessary sometimes to lie to others, its is always despicable to lie to oneself"- W. Somerset Maugham, The painted veil

2 comments:

  1. കുത്തുകൊണ്ട് കൊണ്ട് നിഴലാകെ പിഞ്ഞി തീർന്നു .എന്നിട്ടും കുത്തുന്നവനറിയുന്നില്ല തൻറെ നെഞ്ഞിലാണ് ചോര പൊടിയുന്നതെന്ന് .

    ReplyDelete
    Replies
    1. ആ 'മറ്റൊരാള്‍' ആരാണ്?

      അബോധം കൊണ്ട് മറക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടു നമ്മളിങ്ങനെ.....

      Delete