Monday, October 14, 2013

മൂന്നാം ദിനം തുറക്കപ്പെട്ട കല്ലറയില്‍ നിന്നും...




എന്റെ ശവകല്ലറയില്‍ കണ്ണീര്‍ പൊഴിക്കാതിരിക്കുക
നിങ്ങളടക്കിയശവമഞ്ചത്തില്‍ ഞാനില്ല,
ഇവിടെ ഞാനുറങ്ങുന്നുമില്ല

ഞാന്‍,
 ആര്ത്തലക്കുന്ന കൊടുങ്കാറ്റിന്റെ ആയിരം കൈകള്‍
ഹിമാപാതത്തിലാണ്ട് ജ്വലിക്കുന്ന വജ്രം
വിളഞ്ഞനെല്ലിന്‍ മുകുരത്തിലെ സൂര്യമുഖം
ശിശിരത്തില്‍ പെയ്തിറങ്ങുന്ന നനുത്തമഴ
നിശബ്ദമായപുലരിയില്‍ ഉറക്കമെണിക്കുമ്പോള്‍-
നിന്നിലേക്ക്വട്ടമിട്ടാഴ്ന്നിറങ്ങുന്നപറവക്കൂട്ടം
ഇരുട്ടില്‍ തെളിഞ്ഞുകത്തുന്ന താരകം.


എന്റെശവകല്ലറയില്‍ കണ്ണീര്‍ പൊഴിക്കാതിരിക്കുക
നിങ്ങളടക്കിയ ശവമഞ്ചത്തില്‍ ഞാനില്ല,

ഞാന്‍ മരിച്ചിട്ട് പോലുമില്ല...  

മേരി എലിസബത്ത് ഫ്രൈ എഴുതിയ Do not stand at my grave and weep എന്ന കവിതയുടെ സ്വതന്ത്ര വിവര്‍ത്തനം. 

1 comment:

  1. ഉയിർത്തെഴുന്നേറ്റവന് തിരിച്ചു പോവാനാവില്ല . ഒരു കല്ലറക്കും
    അവനെ ഉൾകൊള്ളാനുമാവില്ല .

    ReplyDelete