Wednesday, August 7, 2013

അടയാളങ്ങൾ




നിന്റെ  വിരലുകള്‍ പതിഞ്ഞ പിയാനോ
മൃദുലമായി ഒരു സൊനാറ്റ പാടുന്നു
ചില്‍താന്‍* കുന്നുകള്‍ക്കിടയിലെ
നദിക്കു നിന്റെ അതെ വിശുദ്ധിയാണ്
ക്വറ്റ  മലമടക്കിലെ മഞ്ഞിനും, കുളിരിനും
നിന്റെ നൈര്‍മല്യമാണ്...


ബോംബുകള്‍ക്കും, തോക്കുകള്‍ക്കും
നിശബ്ദമാക്കാന്‍ കഴിയാത്ത
ജനതയുടെ പ്രതീകമാണ് നീ
നിന്റെ കണ്ണുകളിലുണ്ട്,
കണ്ണീര്‍ വറ്റിയ അമ്മമാരുടെ നെഞ്ചിലെ  തീ
വെടിയേറ്റ്‌ വീണ കൂട്ടുകാരന്റെ സ്വപ്‌നങ്ങള്‍...


തര്‍ക്ക വിതര്‍ക്കങ്ങള്‍ക്കിടയില്‍
നമ്മള്‍ അടയാളപ്പെടുത്തിവെച്ചിട്ടുണ്ട്
രാജ്യമല്ല, രാജാവുമല്ല, മതമല്ല, ദൈവവുമല്ല,
വേലികെട്ടി തിരിച്ച നമ്മുടെ അതിര്തികളല്ല.
സീമകളില്ലാത്ത ഈ ആകാശമാണ് നമ്മുടേതെന്നു
സ്നേഹമാണ് എല്ലാമെന്നു...

പ്രിയമുള്ളവളെ, പോയി വരൂ
സൂര്യ രശ്മികളുടെ ചൈതന്യം നിന്നില്‍ നിറയട്ടെ
ഒരു നാടോടി ഗാനത്തിന്റെ ഊര്‍ജം പ്രസരിക്കട്ടെ
പിന്നീടൊരിക്കല്‍ മടങ്ങി വരിക
ഹസരാഗി** താളത്തില്‍ ചുവടു വെക്കാന്‍
എന്നോട് കലഹിക്കാന്‍....

To my friend Hania. 

She is from Quetta (A city in Balochistan province of Pakistan, very close to Pak-Afghan border) and belongs to a minority shia group in Pakistan called Hazara. They are the victims of persecution and violence. Atleast 2000 Hazara men, women and children have lost their lives and more than 1000 have been injured in Quetta in recent years. She survived a bomb blast last year while going to her university.

*Chiltan - a peak located in Quetta
**Hazaragi -  Traditional dance of Quetta

No comments:

Post a Comment