Monday, July 27, 2020





രണ്ട് നഗരങ്ങളിളെ  ശീതീകരിച്ച രണ്ട് മുറികളിൾ രണ്ട് മനുഷ്യർ,
അവരിലൊരാൾ ഒരു കവിത കുറിച്ചു
അവസാന വരി എഴുതി മുഴുമിപ്പിക്കും മുൻപ് 
രണ്ടാമത്തെയാൾ മധുരമായത് പാടാൻ തുടങ്ങി, 
ഇടർച്ചകളൊന്നുമില്ലാതെ...

രണ്ട് നഗരങ്ങൾക്കിടയിൽ പെട്ടെന്ന് 
ഒരു ഇടനാഴി രൂപപ്പെടുകയും, 
ആ പാട്ട് പ്രതിധ്വനിക്കുകയും ചെയ്തു
ഒരു പിയാനോ കട്ടിലിൽ നനുത്ത വിരലുകളമർന്ന് 
അതൊരു പ്രണയഗാനമായി...

എഴുതിയവനും, പാടിയവളും നഗര സീമകളെ 
കീറിമുറിച്ച് കടൽതീരത്തെത്തി
അവരുടെ ആകാശങ്ങൾ എന്നും ഒന്നായിരുന്നല്ലോ എന്ന് വെറുതെയോർത്തു...

2 comments:

  1. നിങ്ങൾ ഇന്നും എന്റെ ഓര്‍മ്മയില്‍ ജീവിക്കുന്നു....

    ReplyDelete
    Replies
    1. ഈ സ്മാരക ശിലയെ സന്ദർശിക്കുന്നതിനും, ചില അടയാളങ്ങൾ ഇവിടെ ഉപേക്ഷിക്കുന്നതിനും നന്ദിയും സ്നേഹവും

      Delete