രണ്ട് വായനകൾ
കടലാഴങ്ങളിലൂടെ നിശാവെളിച്ചത്തിൽ മുന്നോട്ടു പായുന്ന കപ്പലുകൾ
പരസ്പരം
കണ്ടുമുട്ടുന്നു, വാക്കുകൾ കൈമാറുന്നു
അങ്ങകലെ
ഒരു
സൂചന,
ആ
നിശബ്ദതയിൽ
ഇരുട്ടിനെ
തഴുകി
എത്തുന്ന
ഒരേകശബ്ദം
ഈ
അനന്തമായ
ആഴിയിൽ
എവിടെയോ
നമ്മളും
കണ്ടുമുട്ടുന്നു, മിണ്ടുന്നു
ഇരുട്ടിന്റെ
തടവറയിലേക്ക് മടങ്ങും മുൻപൊരു വാക്ക്, ഒരു നോക്ക്,
പിന്നെ
നീണ്ട
നിശബ്ദത,
അത്ര
മാത്രം.
കടലാഴങ്ങളിലെ ഇരുട്ടിൽ പായുന്ന കപ്പലുകൾ
പരസ്പരം കണ്ടുമുട്ടുന്ന തെല്ലിട നേരത്തിൽ
ഒരു രഹസ്യ അടയാളവും
ഇരുളിലേക്ക് അലിഞ്ഞില്ലാതായ ഒരു വാക്കും
കൈമാറി പൊടുന്നനെ യാത്രയാവുന്നു
നോക്കൂ, ജീവിതമെന്നു നാം പേരിട്ട ഈ നീല സമുദ്രത്തിൽ
നമ്മളും കണ്ടു മുട്ടുന്നു, പരസ്പരം മിണ്ടുന്നു
ചിലപ്പോൾ ഒരു നോക്ക്, അതുമല്ലെങ്കിൽ നേർത്ത ഒരു ശബ്ദം
പിന്നെ അവിടെ ഇരുൾ മൂടുന്നു, നിതാന്തമായ ഒരു മൗനം പരക്കുന്നു
Ships that pass in the night, and speak each other in passing, only a signal shown, and a distant voice in the darkness; So on the ocean of life, we pass and speak one another, only a look and a voice, then darkness again and a silence.
നിങ്ങളെ കണ്ടെത്തുക എന്നത് വളരെ പ്രയാസമാണ്..... എല്ലാ കാലത്തും ഞാൻ നിങ്ങളെ ഓര്‍മ്മിക്കും... നിങ്ങള്‍ക്ക് മരണമില്ല അപരിചിതരിൽ പരിചിതനെ
ReplyDelete