ആഴങ്ങളില്‍ അര്‍ത്ഥം തിരഞ്ഞവളോട്....
എന്റെ കണ്ണുകളെ നോക്കി
നിര്‍ജീവമെന്നു
പരിഹസിക്കരുത്
ജ്വലിച്ചു
പൊലിഞ്ഞ സൂര്യന്റെ
തിരുശേഷിപ്പാണിത്...
ആഴങ്ങളിലുണ്ട്,
ലാവ ഉരുകിയൊലിച്ച
അഗ്നിപര്‍വതങ്ങള്‍ ...
ഭൂകമ്പങ്ങള്‍
ഇളക്കി മാറ്റിയ
സമതലങ്ങള്‍ ...